Wed. Jan 22nd, 2025
ന്യൂഡൽഹി​:

യുഎസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260ശതമാനം. രാജ്യത്ത്​ നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ ​നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്​. ലോക രാജ്യങ്ങൾ ഇന്ധനത്തിന്​ ചുമത്തിയിരിക്കുന്ന നികുതികണക്കുകൾക്കൊപ്പം ഇന്ത്യയിലെ നിരക്കും ഉൾപ്പെടുത്തിയ ട്വീറ്റിലാണ്​​ ചൂഷണത്തിന്‍റെ കണക്കുകൾ പറയുന്നത്.

ക്രൂഡോയിലിന്​ വിലകുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില 100 കട​ക്കാൻ കാരണം ഭീമമായ നികുതി ഈടാക്കുന്നതാണ്. 20 ശതമാനം നികുതി ഈടാക്കുന്ന യുഎസിൽ 56.55 രൂപയാണ്​ ഒരു ലിറ്റർ പെട്രോളിന്​. ജപ്പാനിൽ 45 ശതമാനം നികുതി ചുമത്തുമ്പോൾ യു കെയിൽ 62 ഉം ഇറ്റലിയിലും ജർമനിയിലും 65 ശതമാനമാണ്​ നികുതി.

ഇന്ത്യയുടെ അയൽ രാജ്യങ്ങളിലും ഇന്ധനം വിൽക്കുന്നത് വൻ വിലക്കുറവിലാണ്​. ശ്രീലങ്കയിൽ കഴിഞ്ഞ ദിവസ​ത്തെ പെട്രോൾ, ഡീസൽ വില 60.29, 38.91 നിരക്കിലായിരുന്നു. നേപ്പാളിൽ 69.01,​ 58.32 ഉം പാകിസ്​താനിൽ 51.13, 53.02 ബംഗ്ലാദേശ്​ 76.43,55.78 എന്നീ നിരക്കിലുമാണ്​ വിൽക്കുന്നത്​.

By Divya