Mon. Dec 23rd, 2024
യാംഗോൻ:

സംഘർഷത്തിന്​ അയവില്ലാത്ത സാഹചര്യത്തിൽ മ്യാന്മർ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിച്ച്​ ഫേസ്​ബുക്​. സൈന്യത്തിൻ്റെ അധീനതയിലുള്ള കമ്പനികൾ ഫേസ്​ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്കുണ്ട്​.

ഇൻസ്​റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കുണ്ട്​. നേരത്തേ സൈനിക മേധാവികളുടെ പേജുകൾ ഫേസ്​ബുക്​ മരവിപ്പിച്ചിരുന്നു. ഫേസ്​ബുക്കി​ന്റെ തീരുമാനത്തോട്​ സൈന്യം പ്രതികരിച്ചിട്ടില്ല.

നവംബർ എട്ടിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്നാരോപിച്ച്​ ഈമാസം ഒന്നിനാണ്​ മ്യാന്മറിലെ ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച്​ സൈന്യം ഭരണത്തിലേറിയത്​. അന്നുമുതൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു.

By Divya