അൽഖോബാർ:
തൊഴിൽപരമായ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ യാത്ര ചെയ്യണമെങ്കിൽ സ്വന്തം ചിലവിൽ ടെസ്റ്റുകൾ നടത്തണമെന്ന ആവശ്യം പ്രവാസി യാത്രക്കാർക്ക് ഇരുട്ടടിയാണെന്നും ഈ നിബന്ധന അവസാനിപ്പിക്കണമെന്നും പ്രവാസി സാംസ്കാരിക വേദി അൽഖോബാർ മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കു മാത്രം ഇത്തരം നിബന്ധനകൾ അടിച്ചേൽപിക്കുന്നത് അവസാനിപ്പിക്കണമെന്നും നാട്ടിലേക്ക് പുറപ്പെടുന്നതിനു മുമ്പും എയർപോർട്ടിൽ എത്തിയാലും ഏഴുദിവസം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് എന്നതാണ് പുതിയ അറിയിപ്പ്.
10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ടെസ്റ്റ് നിർബന്ധമാണ്. കുടുംബമൊത്ത് പോകുന്നവർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യന്ത്രി ഈ വിഷയത്തിൽ മൗനം വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. യാത്രനിരോധനം കാരണം ദുബായിൽ കുടുങ്ങിയ ആയിരങ്ങൾക്കുവേണ്ടി സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാവണമെന്നും യോഗം ശക്തമായി ആവശ്യപ്പെട്ടു.