Wed. Jan 22nd, 2025
കൊച്ചി:

ആദിവാസികൾക്കുള്ള ഫണ്ട് ഒരു രീതിയിലും വകമാറ്റരുതെന്നും അവർക്ക് ആവശ്യമായ സൗകര്യങ്ങൾക്കായി നിലവിൽ ലഭ്യമായ ഫണ്ട് വിനിയോഗിക്കണമെന്നും ഹൈക്കോടതി. കുടിശിക സഹിതം ആദിവാസികൾക്കുള്ള ഫണ്ട് ഒരു മാസത്തിനകം വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് എസ് മാണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ആദിവാസി കോളനികളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ന്യൂനതകൾ മൂന്നുമാസത്തിനുള്ളിൽ പരിഹരിക്കാനും സർക്കാരിനും കലക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറം, തൃശൂർ, എറണാകുളം, വയനാട് ജില്ലകളിലെ ആദിവാസി കോളനികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു കാണിച്ചു നൽകിയ ഒരു കൂട്ടം ഹർജികളിലാണു നിർദേശം.

By Divya