Wed. Jan 22nd, 2025
ന്യൂഡൽഹി:

 
60 വയസ്സു കഴിഞ്ഞവർക്കും 45 കഴിഞ്ഞവരിൽ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് 1 മുതൽ 10,000 സർക്കാർ കേന്ദ്രങ്ങളിലായി സൗജന്യ കൊവിഡ് വാക്സീൻ നൽകാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 20,000 സ്വകാര്യ ആശുപത്രികളിൽ പണം ഈടാക്കിയും വാക്സീൻ നൽകും. നിരക്ക് ആരോഗ്യമന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള 10 കോടിയോളം പേരുണ്ടെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

കേരളത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികളുമായി 5.5 ലക്ഷം പേർക്കുള്ള വാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 51 ലക്ഷം പേരും ഗുരുതര രോഗങ്ങളുള്ള 32 ലക്ഷം പേരും സംസ്ഥാനത്തുണ്ടെന്നാണു കണക്ക്.