Wed. Jul 30th, 2025 5:49:23 PM
image during Fight against CAA, NRC
ന്യൂഡല്‍ഹി:

 
യുവാക്കളുടെ തൊഴിലില്ലായ്മ വിഷയം രാജ്യത്തെമ്പാടും ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും യുവാക്കളെന്തിനീ
ഏകാധിപത്യഭരണം സഹിക്കണം എന്നുമാണ് ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചത്.

ഞായറാഴ്ചയിലെ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിന് പിന്നാലെ അഞ്ച് ദിവസമായി ‘മോദി റോസ് ഗര്‍ ദോ’ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.കൂടുതലും വിദ്യാര്‍ത്ഥികളാണ് വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്.മോദി സര്‍ക്കാര്‍ പറഞ്ഞ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ എവിടെയെന്നും ഒരുപാട് പേര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്.

റെയില്‍വെയിലുള്‍പ്പെടെ നിയമനങ്ങള്‍ നടക്കാത്ത പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റോപ്പ് പ്രൈവറ്റൈസേഷന്‍ സേവ് ഗവണ്‍മെന്റ് ജോബ് എന്ന ക്യാമ്പയിന്‍ ട്വിറ്ററില്‍ ആരംഭിച്ചിരുന്നു.