Mon. Dec 23rd, 2024
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഉദ്യോഗാർത്ഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും ശംഖുമുഖത്തെ ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ച രാഹുൽ അവിടെ നിന്നാണു നേരെ സമരവേദിയിലേക്ക് എത്തിയത്. എല്ലാ സമരപ്പന്തലുകളിലും എത്തി ഉദ്യോഗാർത്ഥികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും നൽകി.

By Divya