Thu. Jan 23rd, 2025
Rahul Gandhi with Fishing Freaks YouTube vloggers

 

കൊല്ലം:

മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കടൽ യാത്ര നടത്തിയിരുന്നു. പുലർച്ചെ 4.30ഓടെ കൊല്ലം വാടി തീരത്തു നിന്ന് ഫൈബർ ബോട്ടിലാണ് രാഹുൽ ഗാന്ധി പുറപ്പെട്ടത്. ഒരു മണിക്കൂറോളം കടലിൽ ചെലവിട്ട രാഹുൽ കരയിൽ മടങ്ങിയെത്തി.

കടലിൽ പോയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തോടൊപ്പം കടലിൽ പോയവരുടെ കൂട്ടത്തിൽ യൂട്യൂബർമാരായ ഒരു കൂട്ടം ചെറുപ്പക്കാരുമുണ്ട്. 1.64 മില്യൺ സബ്സ്ക്രൈബേർസ് ഉള്ള ഫിഷിങ് ഫ്രീക്‌സിലെ സെബിൻ സിറിയാക്, ജോബിൻ ജെയിംസ്, ജിനോ എന്നിവരാണ് രാഹുൽ ഗാന്ധിക്കൊപ്പം ഉള്ളത്.

ഈ ജനുവരിയിൽ രാഹുൽ യൂട്യൂബിലെ വില്ലജ് കുക്കിംഗ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ വിഡിയോയിൽ രാഹുൽ ഗാന്ധി സാലഡ് ഉണ്ടാക്കുന്നത് വലിയ സ്വീകാര്യതയുടെ പ്രേക്ഷകർ കണ്ടത്.

https://www.youtube.com/watch?v=NtcaMdbOUrE

By Athira Sreekumar

Digital Journalist at Woke Malayalam