Mon. Dec 23rd, 2024
ചെന്നൈ:

വരുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തീര്‍ച്ചയായും ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എവിടെ മത്സരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും,’ കമല്‍ ഹാസന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടി രൂപീകരിക്കുന്ന സഖ്യം, ദ്രാവിഡ പാര്‍ട്ടികള്‍ക്കൊപ്പമാകരുതെന്നും മൂന്നാം മുന്നണിക്കൊപ്പമായിരിക്കണമെന്നുമാണ് ആഗ്രഹം. മുഖ്യമന്ത്രിയാകണം എന്നത് ഒരു സ്വപ്‌നമല്ല അതൊരു പ്രയത്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya