Fri. Nov 22nd, 2024
കൊല്‍ക്കത്ത:

ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ സഹായം എത്തിച്ചത്. എന്നാല്‍ ഇവരെ എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 11ന് ബംഗ്ലാദേശിലെ കോക്‌സസ് ബസാറില്‍ നിന്നും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് പുറപ്പെട്ട് ബോട്ടിന്റെ എഞ്ചിന് തകരാറിലാതിനെ തുടര്‍ന്നാണ് ഇവര്‍ നടുക്കടലില്‍ പെട്ടത്. 90ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടായിരുന്ന ബോട്ട് ഏഴ് ദിവസം മുന്‍പാണ് പ്രവര്‍ത്തനരഹിതമായത്. പിന്നീട് ബോട്ട് ഒഴുകിനീങ്ങി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തി. ഇതിനിടെ വയറിളക്കവും നിര്‍ജലീകരണവും ബാധിച്ച് എട്ട് പേര്‍ മരിച്ചു.

By Divya