Thu. Jan 9th, 2025
Karthik Surya give 0ne lakh as tip to delivery boy

കൊച്ചി:

കൊച്ചിയിലെ ഡെലിവറി ബോയ്ക്ക് ഒരു ലക്ഷം രൂപ ടിപ്പ് കൊടുത്ത് വ്ലോഗർ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കാർത്തിക് സൂര്യ എന്ന യുട്യൂബറാണ് ഒരു ലക്ഷം രൂപ ഡെലിവറി ബോയിക്ക് ടിപ്പ് കൊടുത്തത്.

ഇത്രയും തുക ടിപ്പായി ലഭിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയുന്നതിന് വേണ്ടി ആയിരുന്നു കാർത്തിക് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം എന്തെന്നറിയാൻ വേണ്ടി മാത്രമായിരുന്നു ടിപ്പ് നല്‍കിയത്.

കൊച്ചി സ്വദേശിയായ അഖിൽ ഹരിദാസ് എന്ന ഡെലിവറി ബോയിക്കാണ് ഒരു ലക്ഷം രൂപ ടിപ്പായി ലഭിച്ചത്.  643 രൂപക്ക് 8 ജ്യൂസ് ഓര്‍ഡർ ചെയ്താണ് കാര്‍ത്തിക് സൂര്യ ഡെലിവറി ബോയിയെ വരുത്തിയത്. ഇത് ഡെലിവറി ചെയ്യാനായിരുന്നു അഖില്‍ ഹരിദാസ് എത്തിയത്.

https://www.youtube.com/watch?v=T6FQMkYuSaU

By Binsha Das

Digital Journalist at Woke Malayalam