Mon. Dec 23rd, 2024

 

മലപ്പുറം:

മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോക്സോ കേസിൽ അകെ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് മുഖ്യപ്രതി. ഈ യുവാവാണ് പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയത്.

വീട്ടുകാർ അറിയാതെ വീട്ടിലും മയക്കുമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ബ്ലാക്ക്മെയിലിം​ഗും പീഡനവും നടത്തി. യുവാവിന്റെ സുഹൃത്തുക്കളും കുട്ടിയെ ഉപദ്രവിച്ചു. മാസങ്ങളോളം പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്.

സുഹൃത്തുക്കളും പീഡിപ്പിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയുംചെയ്തു. ഈ പ്രതികളൊക്കെ തന്നെ പരിസരത്തുള്ള ആളുകളാണ് എന്നുള്ളതും ശ്രദ്ധേയമാണ്. നിലവിൽ പോലീസ് ഇവരുടെ പേരുകൾ പുറത്തുവിട്ടില്ല.ബാലക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. 

https://www.youtube.com/watch?v=TVFyLGNqaX8

By Athira Sreekumar

Digital Journalist at Woke Malayalam