Mon. Dec 23rd, 2024
വാഷിങ്​ടൺ:

രണ്ടു വർഷമായി നികുതി ​റി​ട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിനെ ഇനിയും വിടാനില്ലെന്ന്​ നിലപാടെടുത്ത്​ യുഎസ്​ സുപ്രീം കോടതി. വർഷങ്ങളായി
സൂക്ഷ്​മ പരിശോധനയ്ക്ക്​ കൈമാറാതെ ട്രംപ്​ കൈവശം വെക്കുന്ന നികുതി റി​ട്ടേൺ അടിയന്തരമായി ന്യൂയോർക്ക്സിറ്റി പ്രോസിക്യൂട്ടർക്ക്​ വിട്ടുനൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

ജനുവരി 20ന്​ വൈറ്റ്​ഹൗസ്​ വിട്ട ട്രംപിന്​ ഇനി നിയമ പരിരക്ഷയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. സ്വന്തം പേരിലുള്ള സ്​ഥാപനങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ ഇതോടെ പുറത്തുവരുമെന്ന്​​ ട്രംപ്​ ഭയക്കുന്നു. മൻഹാട്ടൻ ജില്ലാ
അറ്റോണി സൈറസ്​ വാൻസ്​ ജൂനിയർ, സ്​റ്റേറ്റ്​ ​അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ്​ എന്നിവരാണ്​ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്നത്​.

വർഷങ്ങളായി സർക്കാർ പി​ന്നാലെയുണ്ടെങ്കിലും തന്റെ നികുതി റി​ട്ടേണുകൾ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക്​ കൈമാറുന്നതിൽ ട്രംപ്​ കാണിച്ചുവരുന്ന പിശുക്ക് യുഎസ്​ രാഷ്​ട്രീയത്തിൽ ഏറെയായി വിഷയമാണ്​. 2016ൽ പ്രസിഡൻറാകും മുമ്പേ ഇത്​ ട്രംപ്​ പിടിച്ചുവെച്ചിരിക്കുകയാണ്​.2016ലും 2017ലുമായി 750 ഡോളർ മാത്രമാണ്​ ട്രംപ്​ നികുതിയൊടുക്കിയിരുന്നത്.

By Divya