Fri. Mar 29th, 2024
മസ്കറ്റ്:

കാലിയായിവരുന്ന വിദേശ ര​ജി​സ്​​ട്രേ​ഷ​നു​ള്ള ട്ര​ക്കു​ക​ളടക്കം വാ​ഹ​ന​ങ്ങ​ളു​ടെ ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തിന് ഒക്ടോബർ 19നു​ശേ​ഷം പൂ​ർ​ണ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ഗ​​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ-​വി​വ​ര സാങ്കേതികമ​ന്ത്രാ​ല​യം അ​റിയിച്ചു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന അ​വ​സാ​ന തീയ്യതി ഒ​ക്​​ടോ​ബ​ർ 19 ആ​യി​രി​ക്കും.

കഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലെ മന്ത്രാലയത്തിന്റെ തീരുമാന ​പ്രകാരമാണ് ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച്​ ഒ​മാ​നി​ലേ​ക്കു​ള്ള ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന പെ​ർ​മി​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​ല​വി​ൽ കു​റ​വ്​ വ​രു​ത്തി വ​രു​ക​യാ​ണ്. പെ​ർ​മി​റ്റു​ക​ൾ അനുവദിക്കുന്നത് ഒ​ക്​​ടോ​ബ​ർ പ​കു​തി​യോ​ടെ പൂ​ർ​ണ​മാ​യി നി​ർ​ത്താ​നാ​ണ്​ പ​ദ്ധ​തി. ക​മ്പ​നി​ക​ൾ ഒ​മാ​നി​ലെ ഗ​താ​ഗ​ത​രം​ഗ​ത്ത്​ നി​ക്ഷേ​പം ന​ട​ത്തു​ക​യോ അ​ല്ലെങ്കി​ൽ പ്രാദേശിക ഗ​താ​ഗ​ത ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ വേണം.

By Divya