പീരുമേട്:
പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി പീരുമേട് താലൂക്ക് ഓഫിസിലെ ലാൻഡ് അസൈൻമെന്‍റ് തഹസിൽദാർ യൂസഫ് റാവുത്തറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് തഹസിൽദാർ വിജിലന്‍സിന്‍റെ പിടിയിലായത്.
ഉപ്പുതറ കൂവലേറ്റം സ്വദേശിനി കണിശ്ശേരി രാധാമണി സോമനിൽനിന്നാണ് പട്ടയം നല്‍കാനായി 20,000 രൂപ ഇദ്ദേഹം ആവശ്യപ്പെട്ടത്. രാധാമണിയുടെ രണ്ട് ഏക്കർ 17 സെൻറ് സ്ഥലത്തിന് പട്ടയം നൽകുന്നതിന് 50,000 രൂപയാണ് യൂസഫ് റാവുത്തർ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് 30,000 രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. രാധാമണി ഇക്കാര്യം വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു.
https://www.youtube.com/watch?v=q_beiYlKI34