Thu. Jan 23rd, 2025

പത്തനംതിട്ട:

അമിത വേഗതയും മറ്റു വാഹനങ്ങളെ കടത്തി മുന്നില്‍ പായണമെന്ന ചിന്തയുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡില്‍ പല ജീവനുകളും പൊലിഞ്ഞ് പോകുന്നതും. ഒട്ടും ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്ന ഡ്രെെവര്‍മാര്‍ക്ക് ഒരു പാഠമാകുകയാണ് പത്തനംതിട്ട അടൂരിലെ ബസ്ഡ്രെെവറായ സിആർവിശ്വനാഥന്‍.

65-കാരൻ സി ആർ വിശ്വനാഥന്‍ എന്ന ഈ  ബസ് ഡ്രൈവർ 42 വർഷമായി ഒരു അപകടവും ഉണ്ടാക്കാതെ യാത്രക്കാർക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയാണ്. അടൂർ-പത്തനംതിട്ട റൂട്ടിൽ ഓടുന്ന ജാസ്മിൻ ബസിലെ ഡ്രൈവറാണ് സി ആർ വിശ്വനാഥന്‍. പത്തനംതിട്ട കുമ്പഴ സ്വദേശിയാണ് ഇദ്ദേഹം.  42 വർഷമായി ഇദ്ദേഹം ജാസ്മിൻ ബസിലെ ഡ്രൈവറാണ്

അമിതവേഗമോ മറ്റു ബസുമായി മത്സരത്തിനോ വിശ്വനാഥൻ മുതിരാറുമില്ല. എന്നാൽ എത്തേണ്ട സമയത്ത് യഥാസ്ഥലത്ത് ബസ് എത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം നല്ല പെരുമാറ്റവും സുരക്ഷിതമായ ഡ്രൈവിങ്ങും മുൻനിർത്തി അദ്ദേഹത്തെ മോട്ടോർവാഹന വകുപ്പ് അടൂർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആദരിച്ചിരുന്നു.

https://www.youtube.com/watch?v=rkwzWhooNIU

By Binsha Das

Digital Journalist at Woke Malayalam