Mon. Dec 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

അം​ഗീ​കാ​ര​മി​ല്ലാ​ത്ത മണിഎക്സ്ചേഞ്ചുകളിലൂടെയും മറ്റും അ​നധി​കൃ​ത​മാ​യി പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക്​ അഞ്ച് വർഷം ത​ട​വോ കൈ​മാ​റ്റം ചെ​യ്​​ത തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ​യോ ശി​ക്ഷ ഈ​ടാ​ക്ക​ണ​മെ​ന്ന്​ ക​ര​ടു​നി​യ​മ​വു​മാ​യി അ​ബ്​​ദു​ല്ല അ​ൽ തുറൈ​ജി എംപി. കുവൈത്തിൽ നിന്ന് വി​ദേ​ശി​ക​ൾ അ​യ​ക്കു​ന്ന പ​ണ​ത്തി​ന്​ നി​കു​തി ചു​മ​ത്ത​ണ​മെ​ന്നും ക​ര​ടു​നി​ർ​ദ്ദേശത്തിൽ പറയുന്നു. വ്യക്തികൾ, ക​മ്പ​നി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ അയക്കുന്ന പണത്തിന് നി​കു​തി ചു​മ​ത്തി സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്​ കൈമാറണം.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​രം സൃ​ഷ്​​ടി​ക്കാ​നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പണത്തിൻ്റെ ഒ​ഴു​ക്ക്​ നി​യ​ന്ത്രി​ക്കാ​നും പു​തി​യ നി​ർ​ദ്ദേശത്തിലൂടെ കഴിയുമെന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ അ​യ​ക്കു​ന്ന പ​ണ​ത്തി​ന്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ നി​ർ​ദ്ദേശം പല ത​വ​ണ പാ​ർ​ല​മെൻറി​ന്​ മു​ന്നി​ൽ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും സർക്കാറിന്റെ എ​തി​ർ​പ്പ്​ മൂ​ലം പ്രാവർത്തികമായിട്ടില്ല.​ഇത്ത​വ​ണ പ്ര​തി​പ​ക്ഷ എംപിമാർക്ക് നി​ർ​ണാ​യ​ക സ്വാധീനമുള്ളതിനാൽ പാർലമെൻറ് അം​ഗ​ങ്ങ​ൾ ചെ​ലു​ത്തു​ന്ന സ​മ്മ​ർ​ദ​ത്തി​ന്​ ബ​ല​മു​ണ്ട്.

By Divya