കുവൈത്ത് സിറ്റി:
കുവൈത്തിൽ കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ പൊലീസും സൈന്യവും നാഷനൽ ഗാർഡും സജ്ജം. പെട്ടെന്ന്
പ്രഖ്യാപനമുണ്ടായാൽ നടപ്പാക്കാൻ സേനാവിഭാഗങ്ങൾ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും സെക്യൂരിറ്റി പോയൻറുകൾ തീർക്കേണ്ട ഭാഗങ്ങൾ നിശ്ചയിക്കുകയും ഉദ്യോഗസ്ഥർക്ക് മാർഗമാർഗനിർദ്ദേശം നൽകുകയും ചെയ്തു.
കൊറോണ എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റി ഞായറാഴ്ചയോഗം ചേർന്ന് മന്ത്രിസഭക്ക് റിപ്പോർട്ട് സമർസമർപ്പിക്കും.ഇതിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. ഇതുവരെ കർഫ്യൂ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും സ്ഥിതി നിരീക്ഷികയാണെന്നും സർക്കാർ വക്താവ് താരിഖ് അൽ മസ്റം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതിനുശേഷം രാജ്യത്ത് കൊവിഡ് കേസുകൾ കൂടുകയാണ് ചെയ്തത്. രാത്രി എട്ടിന് കമേഴ്സ്യൽ കോംപ്ലക്സുകൾ അടക്കുന്നതോടെ ലഭിക്കുന്ന ഒത്തുകൂടലുകൾക്ക് വിനിയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്.