Wed. Apr 24th, 2024
ടെഹ്‌റാന്‍:

ആണവ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്ട്ര സഭ.
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ അന്താരാഷ്ട്ര മേല്‍ നോട്ടത്തിന് വീണ്ടും അനുമതി നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൂന്ന് മാസത്തേക്ക് മേല്‍നോട്ടം അനുവദിക്കുമെന്നാണ് ഇറാന്‍ പറഞ്ഞത്.

” ഞങ്ങള്‍ താത്ക്കാലികമായി ഒരു ഉഭയകക്ഷി ധാരണയിലെത്തിയിട്ടുണ്ട്. ഇതുപ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് താത്ക്കാലിക നിരീക്ഷണങ്ങള്‍ തുടരും,” ഗ്രോസി പറഞ്ഞു.

By Divya