Wed. Jan 22nd, 2025
കൊച്ചി:

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്നണിയേതായാലും അടുത്ത ആരോഗ്യമന്ത്രിയായി കെകെ ശൈലജ തന്നെ മതിയെന്നാണ് കെസിബിസി അധ്യക്ഷൻ പറഞ്ഞത്. കൊച്ചിയിലെ കെസി ബിസി ആസ്ഥാനത്തു സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.

‘ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് മന്ത്രി ശൈലജ. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. വികസനത്തിന്റെ സുപ്രധാന മേഖലയാണ് ആരോഗ്യരംഗം. ഈ മേഖലയില്‍ ക്രൈസിസ് മാനേജ്മെന്റ് നയങ്ങളാണ് മന്ത്രി ശൈലജ നടപ്പാക്കിയത്. കൊവിഡ് കാലത്ത് ഒരു രോഗിപോലും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ല.

അടുത്തതവണ കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി,’ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

By Divya