Sat. Apr 27th, 2024
ദോ​ഹ:

സ്വ​കാ​ര്യ സ്​​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി മു​ത​ൽ പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും. നാ​ഷ​ന​ൽ സ്​​റ്റു​ഡ​ൻ​റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം (എ​ൻഎ​സ്​െ​എഎ​സ്) വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തിൻ്റെ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കും.

കു​ട്ടി​ക​ളു​ടെ സ്​​കോ​ർ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും അം​ഗീ​കാ​രം കി​ട്ടു​ക​യും ചെ​യ്യു​ന്ന മു​റ​ക്കാ​ണി​ത്. ഇ​തോ​ടെ ഗ്രേ​ഡ്​ ഒ​ന്നു​മു​ത​ൽ 12 വ​രെ​യു​ള്ള സ്വ​കാ​ര്യ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഈ ​സൈ​റ്റി​ലൂ​ടെ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​ൻ ക​ഴി​യും. നി​ല​വി​ൽ എ​ല്ല പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ളുടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ൻ എ​സ്ഐഎ​സ്​ സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ സ്​​കൂ​ൾ​സ്​ ലൈ​സ​ൻ​സി​ങ്​ വ​കു​പ്പിൻ്റെതാ​ണ്​​ നി​ർ​ദേ​ശം. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ​ചെ​യ്യാ​നാ​കും. ഇ​തി​നാ​യി ര​ക്ഷി​താ​ക്ക​ൾ സ്വ​ന്ത​മാ​യി യൂ​സ​ർ​നെ​യി​മും പാ​സ്​​വേ​ഡും ഉ​ണ്ടാ​ക്ക​ണം.

By Divya