Wed. Jan 22nd, 2025
Siddharth and E Sreedharan

ചെന്നെെ:

ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെ പലരും പരിഹസിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്നും പല നേതാക്കളും പറഞ്ഞിരുന്നു. ഇപ്പോള്‍ ഒടുവില്‍ അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംഘ്പരിവാർ വിമർശകനുമായ സിദ്ധാർഥ്.

താൻ ഇ ശ്രീധരന്‍റെ വലിയ ആരാധകൻ ആണെന്നും അദ്ദേഹം ബിജെപിയിൽ ചേർന്നത് അല്പം നേരത്തെ ആയി പോയെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു. 88 വയസല്ലേ ആയിട്ടുള്ളൂ. 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നവെന്ന് സിദ്ധാര്‍ഥ് ഇ ശ്രീധരനെ പരിഹസിച്ചത്.

എന്നാല്‍, ശ്രീധരന്‍റെ പ്രായം പറഞ്ഞ് ട്രോളിയതിന് നിരവധി ബിജെപി പ്രവര്‍ത്തകരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. മലയാളത്തിലുള്‍പ്പെടെയാണ് അദ്ദേഹത്തിന്‍റെ ട്വീറ്റിന് താഴെ വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍, സിദ്ധാര്‍ത്ഥിനെ വിമര്‍ശിക്കുന്ന മലയാളികളെ വിമര്‍ശിച്ചും നടനെ പിന്തുണച്ചും ബിജെപി വിരുദ്ധരും പ്രതിരോധം തീര്‍ക്കുന്നുണ്ട്.

https://www.youtube.com/watch?v=jqFaQ79fTFQ

By Binsha Das

Digital Journalist at Woke Malayalam