Wed. Jan 22nd, 2025
പുനെ:

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളേജുകളും അടച്ചിടും. കർഫ്യൂ ഉൾപ്പെടെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മഹാരാഷ്ട്രയിൽ ഒരിടവേളക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്.

പുനെ ജില്ലയിൽ നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10 ആണ്. രണ്ടാഴ്ച മുമ്പ് ഇത് അഞ്ച് ശതമാനമായിരുന്നു. അതിവേഗമുള്ള രോഗപ്പകർച്ച പ്രതിരോധിക്കാനാണ് നിയന്ത്രണമെന്ന് പുനെ ഡിവിഷനൽ കമ്മീഷണർ സൗരഭ് റാവു പറഞ്ഞു.
ഹോട്ടലുകൾക്ക് പ്രവർത്തിക്കാനുള്ള സമയപരിധി രാത്രി 11 മണി വരെയാക്കി. വിവാഹങ്ങൾക്ക് പൊലീസിന്‍റെ മുൻകൂർ അനുമതി വേണം. രാഷ്ട്രീയ-മതപരമായ ചടങ്ങുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

By Divya