Mon. Dec 23rd, 2024
തിരുവനന്തപുരം:

ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ടുരേഖകള്‍കൂടി ചെന്നിത്തല ഇന്ന് പുറത്തുവിട്ടു. ഒന്ന് കമ്പനിയുമായി ഒപ്പിട്ട ധാരണാപത്രത്തിന്‍റെ പകര്‍പ്പ്. മറ്റൊന്ന് കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്‍റെ രേഖയുമാണ്.കേരളത്തിലും ന്യൂയോര്‍ക്കിലുമായി മന്ത്രി ചര്‍ച്ച നടത്തി.

കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി സമ്മതിച്ചത് ചിത്രം പുറത്തുവിട്ടതോടെ മാത്രമാണ്. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചതെന്തിനെന്ന് ചെന്നിത്തല ചോദിച്ചു.സർക്കാര്‍ യഥാർത്ഥകാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്.

കള്ളം കയ്യോടെ പിടിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. കെഎസ്ഐഎൻസി എംഡിക്ക് ഉത്തരവാദിത്വം ഉണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കുമെന്നും ചെന്നിത്തല പറ‍ഞ്ഞു.

By Divya