കൊച്ചി:
ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പിഴ അടപ്പിക്കുന്നതുകൂടാതെ അവരുടെ കാരിക്കേച്ചറും തയാറാക്കി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
റോഡ് സുരക്ഷാ മാസാചരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് നിയമലംഘകര്‍ക്ക് അവരുടെ കാരിക്കേച്ചർ തയ്യാറാക്കിയുള്ള വ്യത്യസ്ഥ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്.
സുരക്ഷിത ഡ്രൈവിങ്ങിനായി പോപ്പുലർ ഹ്യുണ്ടായിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയാണ് കാരിക്കേച്ചർ തയ്യാറാക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചു വന്നവരിൽനിന്ന് പിഴ ഈടാക്കിയ ശേഷം അവർ ഹെല്‍മറ്റ് ധരിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്നായിരുന്നു കാരിക്കേച്ചർ. വീട്ടില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ കാണുംവിധം കാരിക്കേച്ചര്‍ സൂക്ഷിച്ച് വെയ്ക്കാനും ഇത് കാണുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാന്‍ ഓര്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ നിയമലംഘകരെ ഉപദേശിച്ചു.
https://www.youtube.com/watch?v=D-Ko4cxPCEk