Sat. Apr 20th, 2024
ദോ​ഹ:

കൊവിഡ് കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തിൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ർ​ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെതി​​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കൊവിഡ് പ്ര​തി​സ​ന്ധി​യി​ൽ വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​കാ​തി​രു​ന്ന​വർക്ക് ടിക്കറ്റിൻ്റെ തു​ക പൂ​ർ​ണ്ണമായും മ​ട​ക്കി ന​ൽ​ക​ണ​മെ​ന്നും സുപ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ഇ​തി​നു​ തയ്യാറാകാത്ത എ​യ​ർ​​ഇന്ത്യ​യു​ടെ നി​ല​പാ​ട്​ കോ​ട​തി​വി​ധി​ക്ക്​ എ​തി​രാ​ണെ​ന്നും അഭിപ്രായമുയരുന്നു.

​എയ​ർ​ ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ ഇ​തി​ന​കം​ കേ​ന്ദ്ര​സം​സ്ഥാ​​ന സ​ർ​ക്കാ​റു​ക​ൾ, ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, നോ​ർ​ക്ക റൂ​ട്സ്​ ​തുടങ്ങിയവർക്ക് വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ​രാ​തി​ക​ൾ നൽകി. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​രോട് തു​ക മ​ട​ക്കി നൽകാനാവില്ലെന്നാണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സ​ർ​വ്വീസ് ചാ​ർ​ജ്​ ഈ​ടാ​ക്കാ​തെ യാ​ത്രാ​തീ​യ്യതി മാ​റ്റി ന​ൽ​കാ​ൻ മാ​ത്ര​മേ ക​ഴി​യൂ എന്നാണ് നിലപാട്.

ഇ​ത്ത​ര​ത്തി​ൽ മാ​റ്റി​യെ​ടു​ക്കു​ന്ന ദി​വ​സ​ത്തി​ലെ ടി​ക്ക​റ്റ്​ നിരക്ക് അ​ധി​ക​മാ​ണെ​ങ്കി​ൽ ആ ​തു​ക യാ​ത്ര​ക്കാ​ർ വ​ഹി​ക്ക​ണം. എ​ന്നാ​ൽ, കു​റ​വാ​ണെ​ങ്കി​ൽ ആ ​തു​ക യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ചു​ന​ൽ​കി​ല്ലെ​ന്നു​​ വിചിത്രവാദവും ഉ​ന്ന​യി​ക്കു​ന്നു.

By Divya