Fri. Apr 19th, 2024
അഹമ്മദാബാദ്:

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലെ വലിയ വിവാദമായിരുന്നു ചെന്നൈയിലെ പിച്ച്. ആദ്യ ദിവസം തന്നെ ടേണ്‍ ചെയ്യുന്ന പിച്ചാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

പിച്ചുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസാരിക്കുകയാണ് ഇന്ത്യയുടെ വിശ്വസ്തതാരം ചേതേശ്വര്‍ പൂജാര.”കുത്തിത്തിരിയുന്ന പിച്ചുകളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അപകടകരമായ പിച്ചൊന്നും അല്ലായിരുന്നു ചെന്നൈയിലേത്.
ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ നാലും അഞ്ചും ദിനങ്ങളാവുമ്പോള്‍ ട്രാക്കില്‍ വിള്ളല്‍ വരും. ഈ വിള്ളല്‍ പന്തിന്റെ ഗതിയില്‍ മാറ്റം വരുത്തും. എന്നാല്‍ ടീമെന്ന നിലയില്‍ ഒരു കുഴപ്പവും ഉണ്ടാവാറില്ല.” പൂജാര പറഞ്ഞു.

24നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അഹമ്മദബാദില്‍ പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിലാണ് ടെസ്റ്റ്.

By Divya