ന്യൂഡൽഹി:
അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഗോഗ്ര, ഹോട്ട്സ്പ്രിങ്സ്ഡെസ്പാങ് എന്നിവിടങ്ങളിൽനിന്നുകൂടി സൈന്യം പിൻമാറും. ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലെഫ്റ്റ്നന്റ് ജനറൽ പിജികെ മേനോനും ചൈനീസ് സംഘത്തെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൗത്ത് ഷിൻജിയാങ് മിലിട്ടറി ജില്ല കമാൻഡർ മേജർ ജനറൽ ലിയു ലിനും നയിച്ചു.
ഒമ്പത് മാസത്തോളമായി ഇരു രാജ്യങ്ങളും തുടർന്ന യുദ്ധസമാന സാഹചര്യത്തിനാണ് ഇതോടെ അവസാനമാകുന്നത്.