Sat. Nov 23rd, 2024
ചെന്നൈ:

സമരം ചെയ്യുന്ന കർഷകരെ അക്രമികളും സാമൂഹികവിരുദ്ധരുമായി ചിത്രീകരിച്ചുള്ള  ചോദ്യത്തിനെതിരെ പ്രതിഷേധം വ്യാപകം. സെൻട്രൽ ചെന്നൈയിലെ സിബിഎസ്ഇ സ്കൂളിൽ നടന്ന പത്താം ക്ലാസ് ഇംഗ്ലിഷ് ക്ലാസ് പരീക്ഷയിലാണു റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങളെക്കുറിച്ച് ദിനപത്രത്തിലെ എഡിറ്റർക്ക് കത്തെഴുതാനുള്ള ചോദ്യം.

വ്യക്തികളല്ല രാജ്യമാണു വലുതെന്നു മറന്ന അക്രമികൾ പൊലീസുകാരെ ഉൾപ്പെടെ ആക്രമിച്ചതിൽ രാജ്യത്തെ പൗരന്മാർക്കുണ്ടായ നാണക്കേടുണ്ടായി, ബാഹ്യശക്തികളുടെ പ്രേരണയിൽ നിയമം കയ്യിലെടുത്ത സമരക്കാർ പൊതുമുതൽ വ്യാപകമായി നശിപ്പിച്ചു എന്നീ പരാമർശങ്ങളോടെ വിശദമായാണു ചോദ്യം.

പുറമേ നിന്നുള്ളവരുടെ ഇടപെടലിൽ അക്രമം നടക്കുന്നതു തടയാനുള്ള നിർദേശങ്ങൾ കത്തിലുണ്ടാകണമെന്നും പറയുന്നു.ഇതിനെതിരെ കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ അടക്കമുള്ളവർ രംഗത്തെത്തി. ഒരു വിഭാഗത്തെ മാത്രം ന്യായീകരിക്കുന്നതിനാണു ചോദ്യം ഉൾപ്പെടുത്തിയതെന്നും ജീവൻ പണയംവച്ച് ആയിരക്കണക്കിനു കർഷകർ സമരം ചെയ്യുന്നുണ്ടെന്ന കാര്യം പ്രതിപാദിച്ചില്ലെന്നും ഒട്ടേറെപ്പേർ ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ചു സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.

By Divya