Fri. Apr 25th, 2025
ചെന്നൈ:

പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി നാരായണസാമി. എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുതുച്ചേരിയില്‍ നടക്കുന്നതെന്നും നാരായണ സാമി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ അഴിച്ചുവിട്ടുകൊണ്ട് ജനാധിപത്യത്തിനെ അപകടാവസ്ഥയിലെത്തിക്കാനുള്ള ദുരുദ്ദേശം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുറന്നുകാട്ടിയെന്നും നാരായണസാമി പറഞ്ഞു.

By Divya