Mon. Dec 23rd, 2024
തിരുവനന്തപുരം:

ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ചനടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഓരോ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിക്കും. മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയെന്ന് കമ്പനി വ്യവസായ മന്ത്രിക്കയച്ച കത്തിൽ പറയുന്നു. മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ടാണ് ഇ എം സി സി കത്തയച്ചത്. ന്യൂയോർക്കിൽവച്ച് മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയ കാര്യം കത്തിൽ പറയുന്നുണ്ട്.

ശരവേഗത്തിലാണ് ഇഎം സി സി ക്ക് നാലേക്കർ ഭൂമി സർക്കാർ അനുവദിച്ചത്. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായമന്ത്രിയും ഒന്നുമറിയില്ലെന്ന് ഭാവിക്കുന്നു.

By Divya