Mon. Dec 23rd, 2024
തിരുവനന്തപുരം:

യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി മികച്ച സ്ഥാനാര്‍ത്ഥികളെ സിപി‌‌ഐ മല്‍സരിപ്പിക്കുമെന്ന് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗം കെഇ ഇസ്മയില്‍. മൂന്നുതവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡത്തില്‍ വിട്ടുവീഴ്ചയില്ല. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിനെ ബാധിക്കില്ലെന്നും പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയതാല്‍പര്യമാണെന്നും കെഇ ഇസ്മയില്‍ പറഞ്ഞു.

പാലക്കാട് കിഴക്കഞ്ചേരി കുണ്ടുകാട്ടെ വീട്ടിലിരുന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് കെഇ ഇസ്മയില്‍. പട്ടാമ്പി മണ്ഡലത്തെ ഇടതിനൊപ്പം മൂന്നുപ്രാവശ്യം നിലനിര്‍ത്തിയ കെഇ ഇസ്മയില്‍ പാര്‍ട്ടിയിലെ തലമുറമാറ്റത്തെക്കുറിച്ചാണ് പങ്കുവച്ചത്. പാര്‍ട്ടിയില്‍ അവസരങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നതിനാണ് മാനദണ്ഡം വച്ചതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കെഇ ഇസ്മയില്‍ പറഞ്ഞു.

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന്റെ മികവിന് മങ്ങലേല്‍പ്പിക്കില്ല. എവിടെങ്കിലും പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി ലഭിച്ചെന്ന് പറയുന്നതൊക്കെ ഒറ്റപ്പെട്ട സംഭവമാണ്. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയതാല്‍പര്യമാണെന്നും കെഇ ഇസ്മയില്‍. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പൊതുസ്വതന്ത്രന്‍ ആവശ്യമില്ലെന്നും ഇതുവരെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചവരാണ് ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By Divya