Sat. Apr 20th, 2024
ഷാ​ര്‍ജ:

കൊവി​ഡ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് വേ​ഗം കൂ​ട്ടാ​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ഷാ​ർ​ജ പൊ​ലീ​സ്​ ഡ്രോ​ൺ ഇ​റ​ക്കു​ന്നു. എ​യ​ര്‍ വി​ങ്ങി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തും.

കൂ​ട്ടം​കൂ​ട​രു​തെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും വി​വി​ധ ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ അ​റി​യി​പ്പ് ന​ൽ​കും.വ്യ​വ​സാ​യ മേ​ഖ​ല​യി​ല​ട​ക്കം ഷാ​ർ​ജ​യി​ലെ 35 കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ത്ഥന​ക്ക് മു​മ്പും ശേ​ഷ​വും പ​ള്ളി​ക​ൾ​ക്ക് സ​മീ​പം ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള കൊവി​ഡ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​തെ​ന്നും, കൂ​ടു​ത​ൽ പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യ്യാറാ​ക​ണ​മെ​ന്നും ഡ്രോ​ണു​ക​ൾ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.

By Divya