മുംബൈ:
തന്റെ നിശ്ചയദാർഢ്യം കൊണ്ട് ഓട്ടിസത്തെ പോലും മുട്ടുകുത്തിച്ച ജിയ എന്ന 12 വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. ബാന്ദ്ര -വേർളി കടൽപ്പാലം മുതൽ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് നീന്തിയാണ് ജിയ റായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്ന രോഗ ബാധിതയാണ് ജിയ. ഈ അസുഖബാധിതരിൽ നിന്നും ഇത്രയും അധികം ദൂരം കടലിൽ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡാണ് ജിയ നേടിയെടുത്തിരിക്കുന്നത്. ഫെബ്രുവരി 17-ന് പുലർച്ചെ 3 .50നാണ് ജിയ ബാന്ദ്ര- വേർളി കടൽപ്പാലത്തിനു സമീപത്ത് നിന്നും നീണ്ടാൽ ആരംഭിച്ച് 12 .30 ഓടെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപമെത്തി.
കഴിഞ്ഞ വർഷം ജിയ തന്നെ ഉണ്ടാക്കിയിട്ടുള്ള റെക്കോഡാണ് ഇപ്പോൾ തകർത്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ എലിഫന്റാന ദ്വീപിൽ നിന്നും ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് 14 കിലോമീറ്റർ മീറ്റർ ദൂരം നീന്തി ഈ മിടുക്കി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഓട്ടിസത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കടലിലൂടെ ദീർഘദൂരം നീന്തി ജിയ ചരിത്രം സൃഷ്ടിച്ചത്.
https://www.youtube.com/watch?v=cc7bRo9vDMs