Sat. Jan 18th, 2025
ഗുജറാത്ത്:

ഡോക്ടർ ജസ്നൂർ ദയാര ജനിച്ചത് പുരുഷനായിട്ടാണ്. ജീവിക്കുന്നത് സ്ത്രീയായിട്ടും. ​ഗുജറാത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ എന്ന വിശേഷണമുളള ജസ്നൂർ സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ മറ്റൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. അമ്മയാകണം, അതും സ്വന്തം രക്തത്തിൽ നിന്നൊരു കുഞ്ഞ്. അതിനായി സ്വന്തം ബീജം തന്നെ ജസ്നൂർ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

സ്വന്തം കുഞ്ഞിന്റെ അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്നൂർ ദയാര.ഗുജറാത്തിലെ ​ഗോധ്രയിലാണ് ജസ്നൂർ ജനിച്ചത്. കുട്ടിക്കാലത്ത് പെൺകുട്ടികളുടെ സ്വഭാവ സവിശേഷതകളായിരുന്നു ജസ്നൂറിന്.

എന്നാൽ സ്വത്വം പുറത്തുകാണിക്കാൻ ആശങ്കപ്പെട്ട് അത് മറച്ചു വെക്കുകയാണ് ജസ്നൂർ ചെയ്തത്. വീട്ടുകാർ തൻ്റെ സ്വത്വം തിരിച്ചറിഞ്ഞാൽ നല്ല രീതിയിലായിരിക്കില്ല പ്രതികരിക്കുന്നതെന്ന് ജസ്നൂറിന് അറിയാമായിരുന്നു. പിന്നീട് പഠനത്തിനായി റഷ്യയിലേക്ക് പോയപ്പോഴാണ് തന്റെ സ്ത്രീത്വം പുറത്തു കാണിക്കാൻ ദയാറ തയ്യാറായത്.

By Divya