Wed. Jan 22nd, 2025
റിയാദ്:

ഇന്ത്യൻ കമ്പനിയായ സിറം ഇൻസിറ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ് അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വൈകാതെ 70 ലക്ഷം ഡോസുകൾ കൂടി എത്തും. ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇൻസിറ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സിനാണിത്.

അസ്ട്രാസെനക്ക വാക്സിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയിട്ടുണ്ടെന്നും സൗദിയിൽ ഉടൻ ഉപയോഗിച്ച് തുടങ്ങുമെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ അബ്ദു അൽആലി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

By Divya