Mon. Dec 23rd, 2024
കൊച്ചി:

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.ജസ്‌നയുടെ തിരോധാനത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു. തിരോധനത്തിന് പിന്നില്‍ ഗുരുതരമായി എന്തോ കാര്യം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

By Divya