Wed. Jan 22nd, 2025
ന്യൂഡൽഹി:

പഞ്ചാബിൽ മൊഹാലി കോർപറേഷനിലും കോൺഗ്രസിനു വൻജയം. ഇതോടെ 8 കോർപറേഷനുകളിലും കോൺഗ്രസ് ഭരണം ഉറപ്പിച്ചു. 7 ഇടത്ത് വൻ ഭൂരിപക്ഷം നേടിയ പാർട്ടി മോഗ കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ഇവിടെ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം ഉറപ്പാണെന്നു പാർട്ടി നേതാക്കൾ പറഞ്ഞു.
മൊഹാലിയിലെ 50 സീറ്റുകളിൽ കോൺഗ്രസ് 37 എണ്ണം നേടി. ബാക്കി 13 സീറ്റിലും സ്വതന്ത്രർ വിജയിച്ചു.

അകാലിദളിനും ബിജെപിക്കും സീറ്റില്ല. നഗര തദ്ദേശ തിരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരിയിരുന്നു. 2 ഇടത്ത് റീപോളിങ് കാരണമാണ് മൊഹാലി ഫലം വൈകിയത്.

തിരഞ്ഞെടുപ്പു നടന്ന 2165 സീറ്റുകളിൽ കോൺഗ്രസ് 1484 എണ്ണം നേടി. അകാലിദളിന് 294 സീറ്റുകളും സ്വതന്ത്രർക്ക് 283 സീറ്റുകളും ലഭിച്ചു. ആം ആദ്മിക്ക് 57 സീറ്റു കിട്ടിയപ്പോൾ ബിജെപിക്ക് 47 സീറ്റാണു ലഭിച്ചത്.

ബിജെപി ഭരിച്ചിരുന്ന പഠാൻകോട്ട് കോർപറേഷൻ കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. ബിജെപി അധികാരത്തിലിരുന്ന ഫിറോസ്പുർ മുനിസിപ്പാലിറ്റിയിലെ എല്ലാ സീറ്റും കോൺഗ്രസ് നേടി.

By Divya