Wed. Jan 22nd, 2025
Car driver hits cyclist in Punjab, drives with body on vehicle's roof for almost 10 km

 

മൊഹാലി:

പഞ്ചാബിൽ സൈക്കിളുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം ചലനമറ്റ യുവാവിന്റെ ശരീരവുമായി കാർ സഞ്ചരിച്ചത് 10 കിലോമീറ്റർ. ഈ കാർ മരണവേഗത്തിൽ പാഞ്ഞെത്തി ഇടിച്ചപ്പോൾ, സഞ്ചരിച്ച സൈക്കിളിൽ നിന്ന്​ യോഗേന്ദർ മണ്ഡൽ എന്ന യുവാവ് ​തെറിച്ചുവീണത്​ ആ കാറിനു മുകളിലേക്കായിരുന്നു. ഒടുവിൽ ആളൊഴിഞ്ഞ സ്​ഥലത്ത്​ ബോധമറ്റ ആ ശരീരം ഇറക്കിവെച്ച്​ കാർ ഡ്രൈവർ കടന്നുകളഞ്ഞു.

പൊലീസ്​ എത്തി ആശുപത്രിയിലെത്തിക്കു​േമ്പാഴേക്ക്​ യോഗേന്ദർ മരണത്തിന്​ കീഴടങ്ങിയിരുന്നു. നഗരത്തിലെ എയർപോർട്ട്​ റോഡിലെ സിറക്​പൂർ ഏരിയയിലാണ്​ ഞെട്ടിക്കുന്ന നടന്നത്. സിസിടിവിയിൽ കുടുങ്ങിയ പ്രതി ഒടുവിൽ അറസ്​റ്റിലായി.

https://www.youtube.com/watch?v=8CxYxvkGtM0

By Athira Sreekumar

Digital Journalist at Woke Malayalam