കൊച്ചി:
അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടന ചടങ്ങില്‍നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന വിവാദത്തിന് പിന്നാലെ അക്കാദമിക്കെതിരെ ഒരു സംവിധായകനും കൂടി. ഉദ്ഘാടന ചടങ്ങില്‍നിന്ന് തന്നെയും ഒഴിവാക്കിയെന്ന് സലിം മുഹമ്മദ് ചൂണ്ടിക്കാട്ടി. സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എറണാകുളത്ത് ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ അയോഗ്യത എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഇതെക്കുറിച്ച് ഞാന്‍ കമല്‍ സാറിനോട് ചോദിച്ചിരുന്നു. നിങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി എനിക്ക് ഈ മേല്‍വിലാസത്തിലാണ് അക്കാദമിയില്‍നിന്ന് കത്തുകള്‍ വരുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇരുപത് വര്‍ഷങ്ങളായി ഞാന്‍ എറണാകുളത്തുണ്ട്. എന്റെ വോട്ട് പോലും ഇവിടെയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ ബോധപൂര്‍വ്വം എന്നെ മാറ്റി നിര്‍ത്തി എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ ബോധമില്ലായ്മ ഉണ്ടായിട്ടുണ്ട്”.
https://www.youtube.com/watch?v=gLtwc7MD4TM