Mon. Apr 7th, 2025 6:27:29 AM
Rahul gandhi and Student

പുതുച്ചേരി:

വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും അവരോട് വളരെ കൂളായി സംവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ സന്ദർശനം നടത്തുന്ന രാഹുൽ വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.

ഭാരതിദാസന്‍ കോളേജിലെ കുട്ടികളോടൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി സംവധിച്ചത്. ഇതിനിടെയുണ്ടായ രസകരവും ഹൃദയസ്പര്‍ശിയുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

സംവാദത്തിനിടെ തന്റെ അടുത്തേക്ക് ഓട്ടോഗ്രാഫില്‍ ഒപ്പിടിപ്പിക്കാനായി ഓടിയെത്തിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലിരുന്നു ആശ്ലേഷിച്ചാണ് രാഹുല്‍ ഗാന്ധി വിട്ടത്.

രാഹുൽ പുസ്‌തകത്തിൽ ഒപ്പിടുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിനുശേഷം രാഹുൽ പെൺകുട്ടിക്ക് കൈ കൊടുത്തു. രാഹുലിന്റെ കൈ പിടിച്ച് പെൺകുട്ടി തുള്ളിച്ചാടാൻ തുടങ്ങി. അതിനുശേഷം രാഹുൽ വിദ്യാർഥിനിയെ ചേർത്തുപിടിക്കുകയും ക്യാമറയിലേക്ക് നോക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു, ഇത് കണ്ട സദസ്സിലുള്ള മറ്റ് കുട്ടികളെല്ലാം ആര്‍പ്പുവിളിച്ചു.

https://www.youtube.com/watch?v=NIZVTqiaLCw

ഈ വീഡിയോ അടക്കം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് ‘IndiaWantsRahulGandhi’ എന്ന ഹാഷ്ടാഗ് ട്രെനി‍ഡിങ് ആകുകയാണ്. നിരവധി പേരാണ് രാഹുല്‍ ഗാന്ധിയെ ഇന്ത്യയ്ക്ക് വേണമെന്ന് പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam