Wed. Jan 22nd, 2025
മെല്‍ബണ്‍:

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂസ് കോഡില്‍ സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക്കും തമ്മില്‍ പോര് തുടങ്ങി. നേരത്തെ ഭീഷണിപ്പെടുത്തിയത് പോലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിലൂടെ ന്യൂസ് പബ്ലിഷേഴ്‌സിന്റെ വാര്‍ത്തകള്‍ കാണാന്‍ സാധിക്കുന്ന സേവനമാണ് ഫേസ്ബുക്ക് നിര്‍ത്തി വെച്ചത്. ഇതിനു പുറമേ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇനി വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാനും സാധിക്കില്ല.

ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകളും ഓസ്‌ട്രേലിയയിലെ പൗരന്മാര്‍ക്ക് ഫേസ്ബുക്കിലൂടെ ഇനി കാണാന്‍ സാധിക്കില്ല.

By Divya