Mon. Dec 23rd, 2024
ന്യൂഡൽഹി:

കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ ജയം. ബിജെപിക്കും മുൻ സഖ്യകക്ഷിയായ അകാലിദളിനും കനത്ത പരാജയം. കർഷക സമരം ശക്തി പ്രാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.

ഫലം പ്രഖ്യാപിച്ച 6 കോർപറേഷനുകളും ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പഠാൻകോട്ട്, ബട്ടാല, ഭട്ടിൻഡ കോൺഗ്രസ് പിടിച്ചെടുത്തു. മോഗയിൽ 50 ൽ 20 സീറ്റു നേടി വലിയ ഒറ്റക്കക്ഷിയായി. അകാലിദളിന് 15 സീറ്റാണ് ഇവിടെ. 10 സ്വതന്ത്രരുടെ നിലപാട് നിർണായകമാവും. ബിജെപിക്ക് ഒരു സീറ്റേയുള്ളൂ. മൊഹാലിയിൽ 2 വാർഡുകളിൽ റീപോളിങ് നടന്നതിനാൽ ഇന്നാണു ഫലപ്രഖ്യാപനം.

By Divya