Wed. Jan 22nd, 2025
ചെന്നൈ:

രണ്ടാഴ്ചയ്ക്കിടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായ പുതുച്ചേരിയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ് ഗവർണർക്കു കത്തു നൽകി.14 എംഎൽഎമാർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

കിരൺ ബേദിക്കു പകരം ലഫ് ഗവർണറായി നിയമിതയായ തെലങ്കാന ഗവർണർ
തമിഴിസൈ സൗന്ദരരാജൻ ഇന്നു ചുമതലയേൽക്കും. ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷയായ അവർ സർക്കാരിനോടു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുമെന്നാണു സൂചന. തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.

25നു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു പ്രചാരണത്തിനെത്തും.

By Divya