Mon. Dec 23rd, 2024
അബുദാബി:

വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്താ​ൽ 5,400 ദി​ർ​ഹം പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ബുദാബി പൊ​ലീ​സ്.നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​ക്ക് 400 ദി​ർ​ഹ​മാ​ണ് പി​ഴ.എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന് പൊ​ലീ​സ് ക​ണ്ടു​കെ​ട്ടു​ന്ന വാ​ഹ​നം മോ​ചി​പ്പി​ക്കു​ന്ന​തി​ന് 5,000 ദി​ർ​ഹം അ​ധി​ക പി​ഴ ന​ൽ​ക​ണം.

10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്തി യാ​ത്ര ചെ​യ്യു​ന്ന​തി​നെ​തി​രെ അ​ബുദാബി പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​ലീ​സ് ഫീ​സ് അ​ട​ക്കു​ന്ന​തു​വ​രെ വാ​ഹ​നം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കും.

പ​ര​മാ​വ​ധി മൂ​ന്നു​മാ​സ​ത്തി​ന് ശേ​ഷം വാ​ഹ​നം ഉ​ട​മ ക്ലെ​യിം ചെ​യ്തി​ല്ലെ​ങ്കി​ൽ ലേ​ലം ചെ​യ്യു​മെ​ന്നും പൊ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്​​റ്റി​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ അ​ബുദാബി​യി​ൽ ന​ട​പ്പാ​ക്കി​യ പു​തി​യ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും പൊ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

By Divya