Thu. Apr 25th, 2024
റി​യാ​ദ്​:

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ മ​ഞ്ഞു​വീ​ഴ്‌​ച​യും ത​ണു​പ്പും ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ത​ബൂ​ഖി​ലെ അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​യി​ൽ​നി​ന്നു താ​ഴു​ന്ന​തോ​ടെ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ള്ള​താ​യി രാ​ജ്യ​ത്തെ കാ​ലാ​വ​സ്ഥ നി​ർ​ണ​യ വി​ദ​ഗ്ധ​നാ​യ ഹ​സ​ൻ അ​ൽ​ഖ​ർ​നി പ്ര​വ​ചി​ച്ചു. ഇ​ത്​ രാ​ജ്യ​ത്തെ 13 മേ​ഖ​ല​ക​ളെ ബാ​ധി​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് മാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ക. വ​ട​ക്ക​ൻ സൗ​ദി​യി​ലെ ത​ബൂ​ഖ്, അ​ൽ​ജൗ​ഫ് ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്‌​ച​യും റി​യാ​ദ്, അ​ൽ​ഖ​സീം, മ​ദീ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റോ​ടു​കൂ​ടി മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. തു​റൈ​ഫ്, അ​ൽ​ഖു​റ​യാ​ത്ത് മേ​ഖ​ല​യി​ലും ക​ന​ത്ത ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും.

By Divya