Mon. Dec 23rd, 2024
Youth music director turns skeleton into electric guitar

 

ഫ്ലോറിഡ:

ബന്ധുവിന്‍റെ അസ്ഥികൂടമുപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ച് ഫ്‌ലോറിഡയിൽ ഒരു യുവ സംഗീതജ്ഞൻ. ഫ്ലോറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ചത്. തന്നെ റോക്ക് സംഗീതത്തിലേക്ക് കൈപിടിച്ച ബന്ധുവിന്‍റെ അസ്ഥികൂടമാണ് ഇത്തരത്തില്‍ ഗിറ്റാറാക്കിയിട്ടുള്ളതെന്ന് യുവാവ് പറയുന്നു. 1996ല്‍ ഗ്രീസില്‍ വച്ച് നടന്ന ഒരു വാഹനാപകടത്തിലാണ് ഇയാളുടെ ബന്ധു ഫിലിപ് മരിക്കുന്നത്.

നട്ടെല്ലും വാരിയെല്ലുകളും ബേസ് ആയി ഉപയോഗിച്ചാണ് ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്ട്രിംഗുകളും വോളിയം നോബുകളും ഗിറ്റാര്‍ നെക്ക് ജാക്ക്, ഇലക്ട്രിക് ബോര്‍ഡ് എന്നിവ ഈ ബേസിലേക്ക് ചേര്‍ത്തതോടെ ഫിലിപ് ഗിറ്റാര്‍ തയ്യാറായി.

ഈ ഗിറ്റാര്‍ നിയമപ്രകാരം വില്‍ക്കാനുള്ള അനുമതി മിഡ്നൈറ്റിനില്ല. സ്കെലെകാസ്റ്റര്‍ എന്നാണ് ഈ ഗിറ്റാറിന് മിഡ്നൈറ്റ് നല്‍കിയിട്ടുള്ള പേര്. എന്നാല്‍ മരത്തില്‍ നിര്‍മ്മിക്കുന്ന മറ്റ് ഗിറ്റാറില്‍ നിന്ന് വ്യത്യസ്തമായ ശബ്ദമാണ് സ്കെലെകാസ്റ്ററിനെന്നാണ് മിഡ്നൈറ്റ് അവകാശപ്പെടുന്നത്.

https://www.youtube.com/watch?v=DV1VhJi56mM

 

By Athira Sreekumar

Digital Journalist at Woke Malayalam