Thu. Jan 23rd, 2025
Rihanna

ന്യൂഡല്‍ഹി:

കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി ഇന്ത്യയില്‍ വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞ പോപ്  ഗായികയാണ് റിഹാന. നമ്മൾ എന്താണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന് റിഹാന ട്വിറ്ററില്‍ കുറിച്ചതോടുകൂടിയായിരുന്നു അന്താരാഷ്ടതലത്തില്‍ കര്‍ഷക സമരം കത്തിപ്പടര്‍ന്നത്.

ഇപ്പോള്‍ റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അര്‍ധനഗ്നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.

ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും ട്വിറ്ററില്‍ വിമര്‍ശനം ഉയരുന്നു.  റിഹാന ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് ആരാധകരും പറയുന്നു.

ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ എത്രയും പെട്ടന്ന് ഈ ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

https://www.youtube.com/watch?v=z8P41WYDAWw

 

 

By Binsha Das

Digital Journalist at Woke Malayalam