Mon. Dec 23rd, 2024
പത്തനംതിട്ട:

കൂടുതൽ നിയമനങ്ങൾ നടന്നത് യുഡിഎഫ് കാലത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് കള്ളക്കണക്കാണ്. സമരം പൊളിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ വേദനിപ്പിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സമരം ചെയ്യുന്ന വിഭാഗത്തിനോട് ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ജനാധിപത്യവിരുദ്ധമായ സമീപനമാണ്. മോദിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം? സർക്കാർ വിലാസം സംഘടനയായി ഡിവൈഎഫ്ഐ മാറി. വിവിധ സർക്കാർ – അർദ്ധ സർക്കാർ – ബോർഡ് കോർപ്പറേഷൻ സ്വയംഭരണ സ്ഥാപനങ്ങളിലും നിലവിലുള്ള താത്കാലിക ജീവനക്കാരുടെ കണക്ക് പുറത്ത് വിടാൻ മുഖ്യമന്ത്രി തയാറാവണം.

എൽഡിഎഫിനേക്കാൾ നല്ലത് യുഡിഎഫ് ആണെന്ന തോന്നൽ ചെറുകക്ഷികൾക്ക് ഉണ്ടായി തുടങ്ങുന്നു.

By Divya