Fri. Jan 24th, 2025
ശ്രീനഗർ:

ഇരുപത്തി രണ്ട് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ രണ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മുകശ്മീരിലെത്തി.ജമ്മുകശ്മീരിൽ മനുഷ്യവകാശലംഘനം തുടരുന്നു എന്ന പാകിസ്ഥാൻ പ്രചാരണം തടയുന്നതിൻ്റെ ഭാഗമായാണ് നയതന്ത്ര പ്രതിനിധികളെ ശ്രീനഗറിലെത്തിച്ചത്.

ബഡ്ഗാമിലെത്തിയ പ്രതിനിധികൾ നാട്ടുകാരെ കണ്ട് ചർച്ച നടത്തി. അടുത്തിടെ
രൂപീകരിച്ച ജില്ലാ വികസന കൗൺസിൽ അംഗങ്ങളെയും അംബാസഡ‍ർമാർ കണ്ടു. പൗരപ്രമുഖരുമായും മാധ്യമപ്രവർത്തകരുമായും നയതന്ത്ര പ്രതിനിധികൾ സംസാരിക്കും.

യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ബംഗ്ളാദേശ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും സംഘത്തിലുണ്ട്.

By Divya